കണ്ണൂർ: കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തിൽ നിന്നും 6 ബോംബുകൾ പിടികൂടി. നെല്യാട്, വട്ടപ്പോയിൽ മേഖലകളിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. ബാഗിലും ബക്കറ്റുമായി സൂക്ഷിച്ച നിലയിലായിരുന്നു അവ.
സംഭവസ്ഥലത്തേക്ക് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര തിരിച്ചിട്ടുണ്ട്. അതേസമയം പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സംഘർഷമുണ്ടായി. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചതിനു ശേഷമാണ് നാദാപുരം കീഴൂരിൽ സംഘർഷമുണ്ടാക്കിയവർ പിരിഞ്ഞുപോയത്.
മലപ്പുറം കോടത്തൂരിൽ എൽഡിഎഫ്- യുഡിഎഫ് തമ്മിലുണ്ടായ സംഘർഷത്തിൽ യുഡിഎഫ് വനിതാ സ്ഥാനാർത്ഥിക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നു.












