ഡല്‍ഹി: ഒരു പ്രകോപനമില്ലാതെ ചൈന അതിര്‍ത്തിയില്‍ അധികാരം കാണിക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലും ഇന്‍ഡോ-പസഫിക്കിലും മേഖലയിലും ചൈനയുടെ ‘പ്രകോപനമില്ലാത്ത ആക്രമണവും അധികാര പ്രഖ്യാപനവുമാണ്’ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മേഖലയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (FICCI) വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പരീക്ഷണ സമയങ്ങളില്‍ ഇന്ത്യന്‍ സൈന്യം മാതൃകാപരമായ ധീരത പ്രകടിപ്പിച്ചതായും പ്രതിരോധമന്ത്രി പറഞ്ഞു. ‘ഈ വര്‍ഷം നമ്മുടെ സൈന്യം നേടിയ നേട്ടത്തില്‍ രാജ്യത്തിന്റെ വരും തലമുറകള്‍ അഭിമാനിക്കും’ എന്ന് ഗാല്‍വാന്‍ താഴ്വരയില് ഏറ്റുമുട്ടലിനെക്കുറിച്ച് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു.
ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ സോഫ്റ്റ് പവറില്‍ ഇന്ത്യ ഏറെ മുന്നിലാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. ആശയങ്ങളുമായി ലോകത്തെ നയിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചൈനയെക്കാള്‍ വളരെ മുന്നിലാണെന്നും സോഫ്റ്റ് പവറിനെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Discussion about this post