കൊൽക്കത്ത: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകിക്കൊണ്ട് സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐ.എൻ.എസ് ഹിമഗിരി നീറ്റിലിറങ്ങി. സായുധസേനാ മേധാവി ബിപിൻ റാവത്ത് ആണ് ചടങ്ങ് നിർവഹിച്ചത്.
റഡാറുകളുടെ കണ്ണു വെട്ടിക്കുന്ന സ്റ്റൈൽത്ത് സവിശേഷതകളുള്ള ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെട്ട കപ്പലാണ് ഐ.എൻ.എസ് ഹിമഗിരി. സായുധസേനാ മേധാവി ബിപിൻ റാവത്താണ് കപ്പലിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജി. ആർ.എസ്.ഇ) എന്ന കപ്പൽ നിർമ്മാണ കമ്പനിയാണ് ഹിമഗിരി നിർമ്മിച്ചിരിക്കുന്നത്.
സമുദ്ര, വ്യോമ നിരീക്ഷണത്തിനായി ധ്രുവ്, സീകിംഗ് ഹെലികോപ്റ്ററുകൾ ഹിമഗിരിയിൽ സദാ സജ്ജമായിരിക്കും. വലിയ കപ്പലുകളുടെ സംരക്ഷണത്തിനായി നിയോഗിക്കുന്ന ആയുധവാഹകരായ അകമ്പടിക്കപ്പലുകളെയാണ് ഫ്രിഗേറ്റ് എന്നു വിളിക്കുന്നത്.
നീൽഗിരി ക്ലാസിലുള്ള ഹിമഗിരിയിൽ അജന്ത ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, എസ റഡാറുകളും അടക്കം അത്യാധുനിക സംവിധാനങ്ങളുണ്ട്. ഇസ്രായേൽ നിർമിത ബറാക് മിസൈലുകളും ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലുകളും ഈ കപ്പൽ വഹിക്കുന്നു.
Discussion about this post