ഡല്‍ഹി: രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ലോകത്തെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ വളരുമെന്നും ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.
രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ 50% ശതമാനം വരുന്ന ഇന്ത്യയിലെ മദ്ധ്യവര്‍ഗം പ്രതിവര്‍ഷം മൂന്ന് മുതല്‍ നാലു ശതമാനം വരെ മുന്നേറ്റം നടത്തുമെന്നാണ് ഫേസ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ ഫയര്‍സൈഡ് ചാറ്റില്‍ അദ്ദേഹം പറഞ്ഞത്. ‘അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ഓയില്‍-ടു-റീട്ടെയില്‍-ടു-ടെലികോം കോംപ്ലോമറേറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തലവനായ അംബാനി പറഞ്ഞു.
ഏറ്റവും പ്രധാനമായി, ചെറുപ്പക്കാര്‍ നയിക്കുന്ന പ്രീമിയര്‍ ഡിജിറ്റല്‍ സൊസൈറ്റിയായി ഇന്ത്യ മാറും. ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം 1,800- 2,000 യു.എസ് ഡോളറില്‍ നിന്ന് 5,000 ഡോളറായി ഉയരുമെന്നും അംബാനി പറഞ്ഞു.
വരും ദശകങ്ങളില്‍ ഈ സാമ്പത്തിക സാമൂഹിക പരിവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ ഫേസ്ബുക്കിനും ലോകത്തെ മറ്റ് നിരവധി കമ്പനികള്‍ക്കും സംരംഭകര്‍ക്കും ഇന്ത്യയില്‍ തുടരാനുള്ള സുവര്ണാവസരമുണ്ടെന്നും അംബാനി പ്രഖ്യാപിച്ചു.
Discussion about this post