ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നിസില്‍ വീനസിനെ തോല്‍പ്പിച്ച് സെറീന സെമിയില്‍. ഒരു കലണ്ടര്‍ വര്‍ഷത്തിലെ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി ചരിത്രനേട്ടം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പര്‍ വനിതാതാരം അമേരിക്കയുടെ സെറീന വില്യംസിന് ഈ നേട്ടം രണ്ടു മത്സരം മാത്രം അകലെ. (6-2, 1-6, 6-3).
സ്വന്തം നാട്ടുകാരി മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തിയാണ് 33കാരിയായ സെറീന സെമിയിലെത്തിയത്. 35കാരിയായ വീനസ് സീഡില്ലാതാരം എസ്തോണിയയുടെ ആനെറ്റ് കോണ്ടാവീറ്റിനെ തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്.
1988ല്‍ ജര്‍മന്‍താരം സ്റ്റെഫി ഗ്രാഫ് ഒരു കലണ്ടര്‍ വര്‍ഷത്തിലെ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കിയശേഷം മറ്റാര്‍ക്കും ആ നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല. ആദ്യ സ്വപ്നനേട്ടമാണ് സെറീനയ്ക്ക് കൈയെത്തും ദൂരത്ത് എത്തിയിട്ടുള്ളത്.
Discussion about this post