പത്തനംതിട്ട: പന്തളത്ത് വമ്പൻ വിജയവുമായി ബിജെപി. പന്തളം നഗരസഭയിൽ പതിനെട്ട് സീറ്റുകളിൽ ബിജെപി ജയം നേടി. ശബരിമല വിഷയം ശക്തമായി പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു പന്തളത്ത് നടന്നത്. പന്തളത്ത് എൽഡിഎഫിൽ നിന്നും നഗരസഭ ബിജെപി പിടിച്ചെടുത്തു.
നഗരസഭയിൽ ബിജെപി നേടിയ വൻ മുന്നേറ്റം ഇടത്- വലത് മുന്നണികളെ ഒരേ പോലെ ഞെട്ടിച്ചിരിക്കുകയാണ്. പത്തനംതിട്ടയുടെയും കേരളത്തിന്റെയും രാഷ്ട്രീയ ഭൂപടത്തിൽ ശക്തമായ മാറ്റത്തിന് നാന്ദി കുറിക്കുന്നതാണ് ബിജെപി നേടിയ വിജയം.
തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് പ്രവർത്തകർ ശരണം വിളികളോടെയാണ് ആഹ്ളാദം പ്രകടിപ്പിച്ചത്.
Discussion about this post