പാലക്കാട്: പാലക്കാട് നഗരസഭയിൽ വമ്പൻ വിജയവുമായി ബിജെപി. 27 സീറ്റുകളിൽ നിർണ്ണായക മുന്നേറ്റവുമായി ബിജെപി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫ് മുന്നേറ്റം കേവലം ഏഴ് സീറ്റുകളിൽ മാത്രമാണ്.
പാലക്കാട് നഗരസഭയിൽ ത്രികോണ മത്സരമാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും ഇരു മുന്നണികളെയും ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി വിജയം വരിച്ചത്. നഗരസഭയ്ക്ക് പുറത്ത് പാലക്കാട് ജില്ലയിലാകാമാനം മികച്ച വിജയമാണ് ബിജെപി നേടുന്നത്. ഒറ്റപ്പാലത്തും ബിജെപി മുന്നേറുകയാണ്.












