കൊല്ലം: എൽഡിഎഫിന് ഏകപക്ഷീയം ജയം പ്രതീക്ഷിച്ചിരുന്ന കൊല്ലം നഗരസഭയിൽ ഞെട്ടിക്കുന്ന മുന്നേറ്റം നടത്തി എൻഡിഎ. നഗരസഭയിലെ ആറ് സീറ്റുകളിലാണ് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾ മുന്നേറ്റം നടത്തുന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒരേ പോലെ തിരിച്ചടി നൽകി കൊണ്ടാണ് നഗരസഭയിൽ ബിജെപി തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കുന്നത്.
കൊല്ലത്ത് ഓച്ചിറയിലും മികച്ച മുന്നേറ്റമാണ് ബിജെപി കാഴ്ചവെക്കുന്നത്.












