കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മിക്ക വാർഡുകളിലും മികച്ച നേട്ടമുണ്ടാക്കി എൻഡിഎ. അങ്കമാലി നഗരസഭയിലും എൻഡിഎ അക്കൗണ്ട് തുറന്നു. നഗരസഭാ ഭരണം എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തപ്പോൾ എൻഡിഎയുടെ നേട്ടം ശ്രദ്ധേയമായി.
നഗരസഭയിൽ നിലവിലെ അധ്യക്ഷയും ഉപാധ്യക്ഷനും തോറ്റു. ആകെയുള്ള 30 സീറ്റുകളിൽ യുഡിഎഫ് 15 സീറ്റുകളിലും എൽഡിഎഫ് 10 സീറ്റുകളിലും രണ്ടിടത്ത് എൻഡിഎയും മൂന്ന് സ്വതന്ത്രരും ജയിച്ചു. എൻഡിഎയിലെ സന്ദീപ് ശങ്കർ, എ വി രഘു എന്നിവരാണ് വിജയിച്ചത്.











