ന്യൂഡൽഹി: കരിമ്പ് കർഷകർക്ക് 3,500 കോടി രൂപയുടെ സബ്സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ. സബ്സിഡി അനുവദിച്ചു കൊണ്ടുള്ള തീരുമാനത്തിന് കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. ഇക്കാര്യം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്.
കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും സബ്സിഡി തുക നൽകുക. 2020-21 വർഷത്തേക്ക് 3500 കോടി രൂപ സബ്സിഡി തുക അനുവദിച്ചിരിക്കുന്നത് സംസ്കരണം, വിപണനം, ആഭ്യന്തര- രാജ്യാന്തര ചരക്കുനീക്കം, പഞ്ചസാര മില്ലുകൾക്ക് പരമാവധി അനുവദനീയമായ കയറ്റുമതി പരിധിയായ 60 എൽഎംടി പഞ്ചസാരയ്ക്കുള്ള അന്താരാഷ്ട്ര ചരക്കുനീക്ക ചെലവ് ഉൾപ്പെടെയാണ്. പുതിയ തീരുമാനം രാജ്യത്തെ അഞ്ചുകോടി കരിമ്പ് കർഷകർക്കും കരിമ്പുമേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്ന അഞ്ച് ലക്ഷത്തോളം പേർക്കും പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
പഞ്ചസാര മില്ലുകളിലേക്കാണ് കർഷകർ കരിമ്പ് നൽകാറുള്ളത്. എന്നാൽ പഞ്ചസാര ഉടമകൾക്ക് ആവശ്യത്തിലധികം സ്റ്റോക്ക് ഉള്ളതിനാൽ അവർ കർഷകർക്ക് യഥാസമയം പണം നൽകാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി അധികമുള്ള പഞ്ചസാര സ്റ്റോക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഏർപ്പെടുത്തുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ഇതിലൂടെ കർഷകരുടെ കുടിശ്ശിക യഥാസമയം നൽകാനും സാധിക്കും
Discussion about this post