ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയപാതകൾ മുഴുവനായും രണ്ടുവർഷത്തിനകം ടോൾബൂത്ത് രഹിതമാക്കുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്നലെ ഈ സുപ്രധാന തീരുമാനം പുറപ്പെടുവിച്ചത്.
ജനങ്ങൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാനായി ജിപിഎസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ടോൾപിരിവ് സംവിധാനത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വ്യവസായികളുടെ സംഘടനയായ അസോചാമിന്റെ രൂപീകരണവാര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു നിതിൻ ഗഡ്കരി.
വാഹനങ്ങളിലെ ജിപിഎസ് അധിഷ്ഠിതമായാണ് ഈ സംവിധാനം പ്രവർത്തിക്കുക. സഞ്ചാര പാത മനസ്സിലാക്കിയ ശേഷം ബി സംവിധാനമുപയോഗിച്ച് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് ടോൾ പിരിക്കുവാനും, അതുവഴി, നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്.ജിപിഎസ് സൗകര്യമില്ലാത്ത പഴയ വാഹനങ്ങളിൽ അവ ഘടിപ്പിക്കാനുള്ള പദ്ധതികളും സർക്കാർ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ വരുന്ന മാർച്ച് മാസത്തോടെ രാജ്യത്തെ ടോൾപിരിവ് 34,000 കോടി രൂപയായി മാറും.തോൽ പിടിക്കുന്നതിനായി ജിപിഎസ് സംവിധാനം ഏർപ്പെടുത്തുന്നതോടെ രാജ്യത്തെ മൊത്തം ടോൾ വരുമാനം ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി
Discussion about this post