കൊച്ചി: കൊച്ചിയിലെ മാളിൽ യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടി പോലീസ്. പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെ കളമശ്ശേരി പോലീസാണ് പിടികൂടിയത്.
കീഴടങ്ങുന്നതിനായി അഭിഭാഷകർക്കൊപ്പം എത്തുന്നതിന് തൊട്ടു മുമ്പ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ഇതാണ് നിർണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞ ചിലർ പോലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. പ്രതികൾ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന് സംശയം വന്നതോടെ വടക്കൻ ജില്ലകളായ തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ മാളിൽ വെച്ചുണ്ടായ ദുരനുഭവം വിവരിച്ചത്. തിരക്കൊഴിഞ്ഞ സ്ഥലത്ത് വച്ച് തന്നെ ശരീരത്തിൽ സ്പർശിച്ചെന്നും പിന്നീട് പിന്തുടർന്നെത്തി ശല്യം ചെയ്തെന്നും താരം കുറിക്കുന്നു. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നുവെന്നും അപ്പോൾ പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തോടൊപ്പം മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.
Discussion about this post