ന്യൂഡൽഹി: ഇന്ന് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള തന്ത്രപരമായ ഉച്ചകോടി നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്നാം പ്രധാനമന്ത്രി ന്യൂയാൻ സുവാൻ ഫുക്കുമായിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുക.
വിയറ്റ്നാം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സുപ്രധാന പ്രതിരോധ കരാറുകൾ ഒപ്പിടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. വെർച്വലായിട്ടായിരിക്കും ഉച്ചകോടി നടക്കുക. ഒരു ആസിയാൻ രാജ്യവുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യത്തെ വെർച്വൽ ഉച്ചകോടിയാണിത്. ഇന്ത്യയുടെ വിദഗ്ദ്ധസഹായം വിവിധ രംഗങ്ങളിൽ വിയറ്റ്നാം ആവശ്യപ്പെട്ടിരുന്നു. വാണിജ്യം, ആരോഗ്യം, ഊർജ്ജ രംഗം എന്നീ മേഖലകൾക്കൊപ്പം പ്രതിരോധ രംഗത്തും ഇന്ത്യ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
ക്വാഡ് സഖ്യത്തിലൂടെ പസഫിക് മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം വർധിച്ചതും ഗുണകരമായ മാറ്റമായാണ് വിയറ്റ്നാം കണക്കാക്കുന്നത്. നേരത്തെ, പ്രതിരോധ രംഗത്ത് കടലിലെ നിരീക്ഷണങ്ങൾക്കായുള്ള അതിവേഗ ബോട്ടുകൾ വിയറ്റ്നാമിന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, പാരമ്പര്യേതര ഊർജ രംഗത്തെ വികസനത്തിനും ഇന്ത്യ സഹായിക്കും.
Discussion about this post