ശ്രീനഗർ: ജമ്മു കശ്മീർ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ശ്രീനഗറിൽ ബിജെപി അക്കൗണ്ട് തുറന്നു. ബൽഹാമ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ഐജാസ് ഹുസൈൻ വിജയിച്ചു.
The first lotus has bloomed in Kashmir!
Engineer Aijaz Hussain wins from Khanmoh II, Srinagar, Kashmir by a good margin.@BJP4JnK @BJP4India— Syed Shahnawaz Hussain (मोदी का परिवार) (@ShahnawazBJP) December 22, 2020
കശ്മീർ താഴ്വരയിൽ ഗുപ്കർ സഖ്യവും ജമ്മുവിൽ ബിജെപിയും മുന്നേറ്റം തുടരുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് ഗുപ്കർ സഖ്യം 79 സീറ്റുകളിലും ബിജെപി 47 സീറ്റുകളിലും മുന്നേറ്റം തുടരുന്നു. 44 സീറ്റിൽ സ്വതന്ത്രരും 22 സീറ്റുകളിൽ കോൺഗ്രസും മുന്നേറുമ്പോൾ ജെ കെ എ പി 7 സീറ്റുകളിൽ മുന്നിൽ നിൽക്കുന്നു.
ജമ്മു കശ്മീരിലെ 280 ജില്ലാ വികസന സമിതി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 51.42 ശതമാനമായിരുന്നു പോളിംഗ്. ബിജെപിയും ഗുപ്കർ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും കോൺഗ്രസും പ്രാദേശിക പാർട്ടികളും ശക്തമായി മത്സര രംഗത്തുണ്ടായിരുന്നു.
Discussion about this post