ഗോരഖ്പൂർ: ഉത്തർപ്രദേശിൽ മാതൃക ഗ്രാമപഞ്ചായത്തുകൾ സൃഷ്ടിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ നൂറ് ഗ്രാമങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാതൃകാ ഗ്രാമങ്ങളാക്കി മാറ്റുക.
കൃഷിയിലും ജലസേചന സംവിധാനങ്ങളിലും വൈദ്യുതിയിലും സ്വയംപര്യാപ്തത നേടുകയാണ് ഗ്രാമത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക മേൽനോട്ടത്തിലാണ് പദ്ധതിയൊരുങ്ങുന്നത്. ഇതു സംബന്ധിച്ച നടന്ന പ്രത്യേക യോഗത്തിൽ, പദ്ധതി നടപ്പിലാക്കുന്നതിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി തദ്ദേശ ഭരണാധികാരികൾക്ക് മുമ്പിൽ വിശദീകരിച്ചു.
ഹെൽത്ത് സെന്ററുകൾ, ഓപ്പൺ ജിംനേഷ്യം, വായനാ മുറി, സ്പോർട്സ് ഗ്രൗണ്ട്, പ്രൈമറി സ്കൂളുകളിലെ സ്മാർട്ട് ക്ലാസുകൾ, മഴവെള്ള സംഭരണശാല എന്നിവയും ഓരോ ഗ്രാമം തോറും നിർമ്മിക്കും. പെർഫോമൻസ് ഗ്രാന്റുകളും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടുകളും ഗ്രാമപഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത മാതൃക ഗ്രാമങ്ങൾ നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്താനും മുഖ്യമന്ത്രി അവരോട് നിർദ്ദേശിച്ചു.
Discussion about this post