ഭുവനേശ്വര്‍: തദ്ദേശീയമായി നിര്‍മ്മിച്ച ഉപരിതല ഭൂതല മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യൻ സൈനീക മേഖലയില്‍ ആയുധക്കരുത്ത് വര്‍ദ്ധിപ്പിച്ച് ഇന്ത്യ. ഒഡീഷ തീരത്തു നിന്നും വൈകീട്ടോടെയായിരുന്നു പരീക്ഷണം.
മീഡിയം റേഞ്ചിലുള്ള ഉപരിതലത്തില്‍ നിന്നും വായുവിലേക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. തറയില്‍ സ്ഥാപിച്ച മൊബൈല്‍ ലോഞ്ചറില്‍ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണത്തിനിടെ ആളില്ലാ വ്യോമ വാഹനം മിസൈല്‍ കൃത്യതയോടെ തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.
ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസുമായി ചേര്‍ന്ന് വികസിപ്പിച്ച മിസൈല്‍ ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. മിസൈല്‍ ഉപയോഗിച്ച് 50 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിക്കാന്‍ സാധിക്കും.
Discussion about this post