ന്യൂഡൽഹി: രാജസ്ഥാനിൽ 18 ഹൈവേ പ്രൊജക്റ്റുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും.കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ വികസന മന്ത്രി നിതിൻ ഗഡ്കരി പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും. ഇവയുടെ ശിലാസ്ഥാപനവും ഗഡ്കരി ഇന്ന് നിർവഹിക്കും.
18 ഹൈവേ പദ്ധതികളെല്ലാം കൂടിച്ചേർന്ന് 1,127 കിലോമീറ്റർ ദൈർഘ്യമുള്ളതാണെന്ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് & ഹൈവേ വികസന മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. രാജസ്ഥാനിൽ കൂടുതൽ സൗകര്യപൂർവ്വമായ ഗതാഗത ബന്ധത്തിനും സമഗ്ര സാമ്പത്തിക വികസനത്തിനും ചരക്കു നീക്കത്തിനും ലക്ഷ്യമിട്ടാണ് സർക്കാർ ഈ നിർമാണ പദ്ധതി നടപ്പിലാക്കുന്നത്. ഏതാണ്ട് 8,341 കോടി രൂപയാണ് എല്ലാ പദ്ധതികൾക്കും കൂടി ചെലവ് പ്രതീക്ഷിക്കുന്നത്.
തെലുങ്കാനയിൽ, പുതിയ 14 ദേശീയപാതകളുടെ നിർമ്മാണ പദ്ധതികൾക്ക് കൂടി നിതിൻ ഗഡ്കരി തിങ്കളാഴ്ച തുടക്കം കുറിച്ചിരുന്നു. വാണിജ്യ ബന്ധവും ഗതാഗത വികസനവും ലക്ഷ്യമിട്ടു കൊണ്ടുള്ള, 765.663 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതികളുടെ നിർമാണച്ചെലവ് 13,169 കോടി രൂപയാണ്.
Discussion about this post