സ്ട്രാസ്ബര്‍ഗ് : അഭയാര്‍ത്ഥി പ്രവാഹത്തെ അംഗ രാജ്യങ്ങള്‍ പങ്കിട്ട് സംരക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതി. അതിര്‍ത്തി രാജ്യങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്ന ധീര നടപടിയില്‍ 1,60,000 പേര്‍ക്കാണ് അഭയം ലഭിക്കുക.
ഗ്രീസും ഹംഗറിയും പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുമ്പോഴാണ് കമ്മീഷന്‍ തലവന്‍ ജീന്‍ ക്ലോഡ് ജങ്കറുടെ പദ്ധതി. പുതിയ തീരുമാനത്തില്‍ ഭയക്കാതെ അഭയാര്‍ത്ഥികള്‍ക്കും നിര്‍ബന്ധിത ക്വോട്ട നല്‍കാനാണ് ജങ്കര്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ ക്വോട്ടകള്‍ നിയന്ത്രിക്കുകയാണ് എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള ഉചിത നടപടിയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ജലാ മെര്‍ക്കല്‍ പറയുന്നു. ഈ വര്‍ഷം എട്ടുലക്ഷം അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പ്രഖ്യാപിയ്ക്കുന്ന മെര്‍ക്കല്‍, അഞ്ചുലക്ഷം പേരെ ഓരോ വര്‍ഷവും ഏറ്റെടുക്കാനാവുമെന്നും പറയുന്നു.
അതേ സമയം യൂറോപ്യന്‍ യൂണിയന്റെ വര്‍ദ്ധിയ്ക്കുന്ന ഭാരത്തെ ചുമലിലേറ്റാനാണ് ആസ്‌ട്രേലിയയുടേയും തെക്കേ അമേരിക്കന്‍ രാജ്യങ്ങളുടേയും തീരുമാനം. പുതുതായി 12,?000 പേരെ സ്വീകരിയ്ക്കുമെന്ന് ആസ്‌ട്രേലിയ പറഞ്ഞു.
ഒരു കൂര നിര്‍മ്മിച്ച ശേഷം അതിന് മുകളിലുള്ളതൊന്നും അറിയുന്നില്ലെന്ന മട്ടില്‍ ഇരിയ്ക്കരുതെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിക്കവേ ജങ്കര്‍ പറഞ്ഞു. പേടിയ്ക്കാനുള്ള നേരമല്ലിത്,? ധീരമായ ഉറച്ച തീരുമാനമെടുക്കണം അദ്ദേഹം പറഞ്ഞു.
Discussion about this post