ഷോപ്പിയാൻ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ കനിഗാം ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
44 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഒരു വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സൈനികരുടെ സാന്നിധ്യം അറിഞ്ഞപ്പോൾ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ രൂക്ഷമായ വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
44 രാഷ്ട്രീയ റൈഫിൾസ് മറ്റുള്ള അർധസൈനിക വിഭാഗങ്ങളെ അപേക്ഷിച്ച് ഭീകരർക്ക് കീഴടങ്ങാൻ കൂടുതൽ അവസരം കൊടുക്കുന്നവരാണ്. മുൻപ് നടന്ന പല ഓപ്പറേഷനുകളിലും അവരത് തെളിയിച്ചിട്ടുമുണ്ട്. ഈ വർഷം മാത്രം 12 ഭീകരരാണ് ഏറ്റുമുട്ടലിന് ഇടയിൽ കീഴടങ്ങിയിരിക്കുന്നത്.
Discussion about this post