ബംഗലുരു: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കോൺഗ്രസ് പിന്നിൽ നിന്നും കുത്തിയെന്നും സിദ്ധരാമയ്യ ജെഡിഎസിനെ തകർക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും കോൺഗ്രസുമായി സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണ്ണാടകയിൽ സഖ്യ സർക്കാരിന്റെ പതനത്തിന് കാരണം കോൺഗ്രസിന്റെ നയങ്ങളാണെന്ന് ദേവഗൗഡ പറഞ്ഞു. എന്നാൽ ആർക്കും ജെഡിഎസിനെ തകർക്കാനാവില്ലെന്നും പാർട്ടി അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ പാർട്ടിയെ സംരക്ഷിക്കുമെന്നും ഒരു പ്രാദേശിക പ്രസ്ഥാനം രാജ്യത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോൺഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തി കർണ്ണാടകയിൽ അധികാരത്തിൽ വരുമെന്നും ദേവഗൗഡ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Discussion about this post