ന്യൂഡൽഹി: മലങ്കര സഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് തിങ്കളാഴ്ച ഓർത്തഡോക്സ് പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.
മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ളയും ഒപ്പമുണ്ടാവും. അടുത്ത ദിവസം യാക്കോബായ പ്രതിനിധികൾക്കും ജനുവരി ആദ്യ വാരം കത്തോലിക്കാ സഭക്കാർക്കും പ്രധാനമന്ത്രി സമയമനുവദിച്ചിട്ടുണ്ട്.
സിനഡ് സെക്രട്ടറി ഡോ. യോഹന്നാൻ മാർ ദിയസ്കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യോഹന്നാൻ മാർ ദിമിത്രിയോസ് എന്നിവരാണ് ഓർത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്.
Discussion about this post