ഡൽഹി: കേരളത്തിലെ സഭാ തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഓർത്തഡോക്സ് സഭാ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സഭാ പ്രതിനിധികളുമായി അരമണിക്കൂറാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വിവിധ ക്രിസ്ത്യന്‍ സഭകളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നു ഓർത്തഡോക്സ് പ്രതിനിധികളുമായുള്ള ചർച്ച.
പ്രധാനമന്ത്രി നാളെ യാക്കോബായ സഭ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സുപ്രീംകോടതി വിധി നടപ്പാക്കാണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഓർത്തഡോക്സ് വിഭാഗം. തങ്ങളുടെ നിലപാട് ഓർത്തഡോക്സ് സഭാ പ്രതിനിധികൾ പ്രധാനമന്ത്രിക്ക് എഴുതി നൽകി. സമവായ സാദ്ധ്യതയ്ക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസികൾ.
അടുത്തയാഴ്ച കത്തോലിക്കാസഭാ പ്രതിനിധികളെയും പ്രധാനമന്ത്രി കാണുന്നുണ്ട്. മിസോറം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള മുൻകൈ എടുത്താണ് കൂടിക്കാഴ്ചകൾ നടക്കുന്നത്.











Discussion about this post