ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഒരു വർഷം ആയിരത്തിലേറെ പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. നേഹയെന്ന 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റി ഇസ്ലാമാക്കി, മധ്യവയസ്കനെക്കൊണ്ട് വിവാഹം കഴിപ്പിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
നേഹയുടെ വേദന നിറഞ്ഞ, ഇടറിയ ശബ്ദത്തിലുള്ള സന്ദേശം സാമൂഹ്യമാധ്യമങ്ങളിലെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്. 14 വയസ്സുകാരി നേഹയെ വിവാഹം കഴിച്ച മധ്യവയസ്‌കൻ ഇപ്പോൾ ബലാത്സംഗക്കേസിൽ ജയിലിലാണ്. മത തീവ്രവാദികളെ ഭയന്ന് ഒളിച്ചു ജീവിക്കുകയാണ് നേഹ. നിർബന്ധിത മതം മാറ്റങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തന്നെക്കാൾ രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവരെ കൊണ്ട് നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിവാഹം കഴിപ്പിക്കുന്നതും പാകിസ്ഥാനിൽ പതിവായിക്കൊണ്ടിരിക്കുകയാണ്.
ഒരു വർഷം ആയിരത്തിലേറെ പെൺകുട്ടികളെയാണ് ഇത്തരത്തിൽ മതം മാറ്റി വിവാഹം കഴിപ്പിക്കുന്നത്. ഈ പ്രവർത്തികൾക്ക് കൂടുതലായും ഇരയാവുന്നത് ഹിന്ദു പെൺകുട്ടികളാണ്. പരാതി നൽകിയാലും പൊലീസോ മനുഷ്യാവകാശ കമ്മീഷനോ നടപടിയെടുക്കാറില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Discussion about this post