ഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം വേണമെന്ന് കേന്ദ്ര സാംസ്കാരികമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. പ്രലോഭിപ്പിച്ചോ, ഭയപ്പെടുത്തിയോ, വാഗ്ദാനം നല്‍കിയോ, വഞ്ചിച്ചോ മതപരിവര്‍ത്തനം നടത്തുന്നതിന് പിന്നില്‍ ഗൂഢാലോ ചനയുണ്ടെന്നും, അത് ശാശ്വതമായി നിരോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ധര്‍മ്മ സ്വതന്ത്രത ( മത സ്വാതന്ത്ര്യം) ഓര്‍ഡിനന്‍സിനെപ്പറ്റി സംസാരിക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സംഭാഷണത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കപ്പെടാത്തപ്പോള്‍, നിയമം നിര്‍മ്മിക്കേണ്ടത് സ്വാഭാവികമാണ്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ പരിവര്‍ത്തനത്തിനെതിരെ കര്‍ശനവും ശാശ്വതവുമായ നിയമനിര്‍മ്മാണം ആവശ്യമാണ്. പതിറ്റാണ്ടുകളായി ചര്‍ച്ച നടക്കുന്നു.ആളുകളോട് ചോദി ച്ചാല്‍ അവരും ഈ നിയമത്തെ അനുകൂലിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Discussion about this post