ഡൽഹി: പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരുന്ന പൗരന്മാരിലൂടെ ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
കഴിഞ്ഞ മൂന്നര മാസമായി രാജ്യത്ത് കോവിഡ് 19 കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും കോവിഡ് 19 കേസുകളുടെ പെട്ടന്നുണ്ടായ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോള്‍ സമഗ്രമായ മുന്‍കരുതലും നിയന്ത്രണങ്ങളും കര്‍ശനമായ നിരീക്ഷണവും നമ്മുടെ രാജ്യത്തിനുള്ളില്‍ നടത്തേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
പുതുവത്സരവും അതിനോടനുബന്ധിച്ചുള്ള വിവിധ ആഘോഷവേളകളും, ശൈത്യകാലവും പരിഗണിച്ച് നിയന്ത്രണങ്ങള്‍ പരിഗണിക്കണമെന്നാണ് കത്തില്‍ പറയുന്നത്.
Discussion about this post