ഏദൻ: യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 25 -ലേറെയാളുകൾ കൊല്ലപ്പെട്ടതായാണ് ലഭ്യമായ വിവരങ്ങൾ.
ആക്രമണമുണ്ടായത് പുതിയതായി രൂപീകരിച്ച ഗവണ്മെന്റിലെ അംഗങ്ങൾ സൗദി അറേബ്യയിൽ നിന്നുമെത്തിയതിന് പിന്നാലെയാണ്. അൽ അറബിയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യം പുറത്തുവന്നത് സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടുവെന്ന വാർത്തയാണ്.
പിന്നീടാണ് മരണ സംഖ്യ 25-ലുമധികമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, സർക്കാർ പ്രതിനിധികൾക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈൻ അബ്ദുൾ മാലിക്ക് അറിയിച്ചിട്ടുണ്ട്.
Discussion about this post