ബംഗലൂരു: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയാഹ്ളാദ പ്രകടനത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 15 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കന്നഡ ജില്ലയിലുള്ള ഉജൈറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുൻപിൽ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയാണ് എസ്ഡിപിഐ പ്രവർത്തകർ പരസ്യമായി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയത്.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി എസ്ഡിപിഐ പ്രവർത്തകർ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ് എടുക്കുകയായിരുന്നുവെന്ന് കർണ്ണാടക പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124(എ), 143 എന്നീ വകുപ്പുകൾ പ്രരകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഉച്ചയോടെയാണ് പ്രവർത്തകർ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. എന്നാൽ പാകിസ്ഥാൻ സിന്ദാബാദ് വിളിച്ചിട്ടില്ലെന്നും എസ് ഡി പി ഐ സിന്ദാബാദ് എന്നാണ് വിളിച്ചതെന്നും പാർട്ടി വിശദീകരിച്ചു.
Discussion about this post