കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ച ശേഷം യുവാവ് കടന്നുപിടിച്ചു. അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
ഇന്നലെ രാത്രി എട്ടരയോടെയാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് സ്വദേശി ലുക്മാന് ഹക്കീമിനെ (22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പലയിടത്തും അഴിഞ്ഞാടിയ അക്രമികള്‍ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
Discussion about this post