( നിലപാട് ) മനു എറണാകുളം
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും, കലാ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുന്നണി പോരാളികളാണ് തങ്ങളെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ കപട പ്രചരണത്തിന് മേല്‍ 51 വെട്ടുകളേല്പിക്കുകയാണ് ടി.പി 51 എന്ന സിനിമ. കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരനെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ജന്മനാടായ വടകരയില്‍ തിയറ്റര്‍ കിട്ടുന്നില്ലെന്ന പരാതിയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് സിനിമയുടെ സംവിധായകന് മൊയ്തു താഴത്താണ്…അതും ആവിഷ്ക്കാര സ്വാതന്ത്ര്യ വക്താക്കളുടെ ഈറ്റില്ലമായ കേരളത്തില്‍…!
കേരളത്തിലെ 39 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ടിപി 51 പ്രദര്‍ശനത്തിനെത്തുന്നു. ‘ വടകരയിലെ ‘കേരള ക്വയര്‍’ തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഉടമ സമ്മതിച്ചതാണ്..പിന്നീട് ചില ട്രേഡ് യൂണിയനുകള്‍ ഇടപെട്ട് ഇവിടെ സിനിമയുടെ റിലിസിംഗ് തടസ്സപ്പെടുത്തുകയായിരുന്നു..ട്രേഡ് യൂണിയന് ഇടപെട്ട് തിയറ്റര്‍ ജീവനക്കാരെ രംഗത്തിറക്കിയതോടെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല എന്ന അവസ്ഥ വരുകയായിരുന്നു’ മൊയ്തു താഴത്ത് പറഞ്ഞു. ടിപി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രമേയമായി ചിത്രീകരിച്ച സിനിമയ്ക്കെതിരെ തുടക്കം മുതല്‍ ഉണ്ടായ എതിര്‍പ്പുകളും വെല്ലുവിളികളും കലാകേരളത്തെ ലജ്ജിപ്പിക്കുന്നതായിരുന്നു. ഒരു സ്വതന്ത്ര കലാരൂപത്തിനെതിരെ ഒളിഞ്ഞും, തെളിഞ്ഞും ഒരു രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ അക്രമങ്ങള്‍ക്കെതിരെ സിനിമ രംഗത്ത് നിന്ന് പോലും ആരും രംഗത്തെത്തിയില്ല എന്നതാണ് കേരളത്തിന്റെ ആദര്‍ശമുഖം എത്രത്തോളം കാപട്യം നിറഞ്ഞതെന്ന് വ്യക്തമാക്കുന്നത്. ടി.പി വധത്തെ കുറിച്ചുളള സിനിമ സിപിഎം വിരുദ്ധമാകുമെന്ന ചിന്തയില്‍ തുടക്കം മുതലെ ചിത്രത്തിനെതിരെ അണിയറ നീക്കങ്ങള്‍ തുടങ്ങി. പ്രമുഖ കലാകാരന്മാരെയും കലാകാരികളെയും സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് വിലക്കി..ചിലരെ ഭീഷണിപ്പെടുത്തി…പലരും ഇത്തരമൊരു ചിത്രവുമായി സഹകരിക്കാന്‍ പേടിച്ചു. സംവിധായകനും, അണിയറ പ്രവര്‍ത്തകര്‍ക്കും നിരവധി ഭീഷണി ഫോണ്‍ സന്ദേശങ്ങള്‍ നിരന്തരം വന്ന് കൊണ്ടിരുന്നു.
പലതവണ ഇതിനെതിരെ സംവിധായകന് മൊയ്തു താഴത്ത് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും ഒരു കോണില്‍ നിന്നും സഹകരണം ലഭിച്ചില്ല. ചിത്രീകരണത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പ്രതിസന്ധികള്‍ കലാസംഘത്തിന് നേരിടേണ്ടി വന്നു. ടിപി വധക്കേസിലെ പ്രതിയെ പിടികൂടുന്ന രംഗം മുടക്കോഴി മലയില്‍ ചിത്രീകരിക്കാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഔട്ട് ഡോര്‍ യൂണിറ്റ് വാഹനങ്ങള്‍ അക്രമികള്‍ കേട് വരുത്തി. ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ ചിത്രീകരണം ഇടുക്കിയിലേക്ക് മാറ്റേണ്ടി വന്നു. വലിയ സാമ്പത്തിക നഷ്ടങ്ങളാണ് ഇത് മൂലം അണിയറ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. പ്രസിസന്ധികള്‍ പിന്നിട്ട് ചിത്രം പൂര്‍ത്തിയായെങ്കിലും വെല്ലുവിളികള്‍ തീര്‍ന്നില്ല. സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചു. പിന്നീട് റിവൈസിംഗ് കമ്മറ്റി മുമ്പാകെ പ്രദര്‍ശിപ്പിച്ചാണ് പ്രദര്‍ശനാനുമതി നേടിയെടുത്തത്. ഇതെല്ലാം പൂര്‍ത്തിയായപ്പോഴാണ് വടകരയിലെ തിയറ്റര്‍ നിഷേധം. ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ പല തിയറ്റര്‍ ഉടമകള്‍ക്കും ആശങ്കയുണ്ട്. അക്രമസാധ്യതയാണ് ഇവരെ പേടിപ്പിക്കുന്നത്.
39 തിയറ്ററുകള്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം ഉറപ്പ് നല്‍കിയത് പിന്നീട് തലേദിവസം ഇവര്‍ ഒറ്റക്കെട്ടായി പിന്മാറി.റിലീസിംഗ് അഞ്ച് സര്‍ക്കാര്‍ തിയറ്ററുകളില്‍ മാത്രമായി. അപ്രഖ്യാപിത വിലക്കില്‍ ഒരു സിനിമ പ്രസിസന്ധിയാകുമ്പോള് വിരലുകള്‍ ഉയരുന്നത് സിപിഎമ്മിന് നേരെ തന്നെയാണ്. സിപിഎം ഇടപെടല്‍ മൂലമാണ് അപ്രഖ്യാപിത വിലക്ക് വന്നതെന്നാണ് സംവിധായകന് പറയുന്നത്.
ടിപി വധക്കേസിലെ രാഷ്ട്രിയ പാര്‍ട്ടികളുടേയും നേതാക്കളുടേയും പങ്ക് വ്യക്തമാക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ ടിപി യുടെ പേര് പരാമര്‍ശിക്കുന്ന ചിത്രം, രാഷ്ട്രീയകക്ഷികളിലെ ഗുണ്ടാ ഇടപെടലുകള്‍ക്കിടയില്‍ എത്രത്തോളം ജനങ്ങളിലെത്തുമെന്ന ആശങ്കയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്നു.. ടിപി 51 എന്ന സിനിമയ്ക്കെതിരെ തുടക്കം മുതല്‍ വ്യാപക എതിര്‍പ്പുകളുണ്ടായിട്ടും ഒരു സിനിമ സംഘടനകളും പ്രസ്ഥാനങ്ങളും അതിനെതിരെ പ്രതികരിച്ചില്ല എന്നത് കേരളത്തിന്റെ ആദര്‍ശ അപചയവും, രാഷ്ട്രീയ പക്ഷപാതിത്വവുമാണ് കാണിക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും ആരും സിനിമയ്ക്ക് പിന്തുണയുമായി എത്തിയില്ല. കേരളത്തിന് പുറത്തുള്ള കലാ ആവിഷ്ക്കാര സ്വാതന്ത്ര്യ ലംഘനത്തിനെതിരെ പോലും രൂക്ഷമായ പ്രതികരിക്കുന്ന ഒരു കലാ സാംസ്ക്കാരിക നായകരും ടിപി സിനിമയ്ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചില്ല..എന്തിന് അറിഞ്ഞതായി ഭാവിച്ച് പോലുമില്ല..കേരളത്തിലെ മാധ്യമങ്ങളും സംഭവത്തിന് പിന്നിലെ കലാസ്വാതന്ത്ര്യത്തെ ചങ്ങലക്കിടല്‍ എന്ന വിഷയത്തെ കാര്യമായി ഏറ്റെടുത്തില്ല.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിഷയത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നയിച്ചവര്‍ പോലും കണ്മുമ്പിലെ ഇത്തരം ‘ഫാസിസത്തെ’ അവഗണിച്ചു. എന്നിട്ടും ടിപി 51 തിയറ്ററുകളിലെത്തുകയാണ്..ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പ്രസ്ഥാനവത്കൃത മുഷ്ക്ക് കൊണ്ട് ഭീഷണിപ്പെടുത്തുകയും, തല്ലിയൊതുക്കയും ചെയ്തവര്‍ക്ക് കൃത്യമായ മറുപടി നല്കി കൊണ്ട്..കേരളം ചര്‍ച്ച ചെയ്ത ഒരു സമകാലിക വിഷയം ചര്‍ച്ച ചെയ്യുന്നു എന്നത് കൊണ്ട് മാത്രമല്ല..ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എതിര്‍പ്പുകളെ നേരിട്ട് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവഴിയില്‍ നേടിയ വിജയത്തിന്റെ അവതരണം എന്ന രീതിയില്‍ കൂടിയാകും ടിപി 51 എന്ന ചിത്രം അറിയപ്പെടുക… ടിപി 51 നെ എതിര്‍ത്തവര്‍ക്ക് പരസ്യമായി മുര്‍ദ്ദാബാദ് വിളിക്കാന്‍ കഴിയാത്തവരും പേടിയുള്ളവരും ‘ടിപി 51’ തിയറ്ററില്‍ പോയി കണ്ട് തങ്ങളുടെ പിന്തുണ അറിയിക്കുക. കലാരംഗത്തെ അപ്രഖ്യാപിത ഫാസിസ്റ്റ് കൈകളില്‍പെട്ട് ആഗ്രഹിച്ചപോലെ സിനിമ എടുക്കാന്‍ കഴിയാതിരുന്ന അണിയറ പ്രവര്‍ത്തകരോട് നമുക്ക് അങ്ങനെയെങ്കിലും പ്രായശ്ചിതം ചെയ്യാം..ടിപി 51 കേരളീയ കലാ സ്വാതന്ത്രത്തിന്റെ ശരീരത്തിലേറ്റ 51 വെട്ടുകളാവാതിരിക്കാന് നമുക്കും ഒരു പൗരന് എന്ന നിലയില്‍ ബാധ്യതയുണ്ട്…
Discussion about this post