പത്തനംതിട്ട: മുന്നണി മര്യാദ ലംഘിച്ച റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സി.പി.എം. അതിനുളള ആലോചനകൾ തുടങ്ങിയെന്ന് രാജു ഏബ്രഹാം എം.എൽ.എ വ്യക്തമാക്കി. എന്നാൽ, ഇത് സിപിഎമ്മിന് എളുപ്പമല്ല.
കാരണം ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്നിരിക്കെ മുന്നണിക്ക് പുറത്തെ സൗഹൃദ രൂപീകരണത്തലൂടെ മാത്രമേ ഇത് സാധ്യമാകു. നാല് അംഗങ്ങൾ മാത്രമുള്ള സിപിഎം വിചാരിച്ചാൽ ഇവർക്കെതിരെ അവിശ്വാസം കൊണ്ടുവരാൻ പറ്റില്ല. എന്നാൽ ആര് പറഞ്ഞാലും താൻ രാജിവെക്കില്ലെന്ന് ശോഭ ചാർളിയും വ്യക്തമാക്കി.
read also; നായർ, ഈഴവ വിഭാഗങ്ങൾ ബിജെപിയോടടുക്കുന്നു, അങ്കലാപ്പോടെ സിപിഎം
ഇതോടെ മുന്നണിയിൽ നിന്ന് ഇവരെ പുറത്താക്കി സിപിഎം തൽക്കാലം മാനം രക്ഷിച്ചു. അവിശ്വാസം 6 മാസത്തിനു ശേഷം മാത്രമേ ഉള്ളു എന്നത് ശോഭയ്ക്ക് ആശ്വാസമാണ്. അപ്പോഴേക്കും നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമെന്നതും ഇവർക്ക് രക്ഷയാണ്.
Discussion about this post