മുംബൈ: ഔറംഗബാദ് നഗരത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ടു മഹാരാഷ്ട്ര ഭരണമുന്നണിയില്‍ തര്‍ക്കം. ഔറംഗബാദിന്റെ പേര് സംഭാജി നഗര്‍ എന്നു മാറ്റാനുള്ള ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ നീക്കമാണു ഭിന്നതയ്ക്കു കാരണം.
ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പേരുമാറ്റണമെന്നതു രണ്ടു പതിറ്റാണ്ടായി ശിവസേന ആവശ്യപ്പെടുന്ന കാര്യമാണ്. സര്‍ക്കാര്‍ രേഖകളില്‍ പേരു മാറ്റിയിട്ടില്ലെങ്കിലും, ശിവസേന മേധാവി ബാല്‍ താക്കറെ ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇത് ഔദ്യോഗികമാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പേരുമാറ്റ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനും റവന്യൂമന്ത്രിയുമായ ബാലാസാഹിബ് തൊറാട്ടും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപവും രംഗത്തുവന്നതാണു ഭിന്നത വെളിപ്പെടാന്‍ കാരണമായത്. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും പേരുമാറ്റം അതിന്റെ ഭാഗമല്ലെന്നും തൊറാട്ട് പറഞ്ഞു.
Discussion about this post