കർണാടക: ഇക്കഴിഞ്ഞ സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 60 ശതമാനം ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികൾ ആണ് വിജയിച്ചത്. 3,600 ഗ്രാമപഞ്ചായത്തുകൾ ബിജെപി പിടിച്ചെടുത്തു. കൂടാതെ ബിജെപിയും അനുബന്ധ പാർട്ടികളും 29,478 സീറ്റുകൾ നേടിയിട്ടുണ്ട്. അതേ സമയം തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികൾ 24,560 സീറ്റുകൾ നേടിയിട്ടുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ജെഡി (എസ്) സ്ഥാനാർത്ഥികൾ 15,825 പഞ്ചായത്ത് സീറ്റുകൾ നേടിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും വികസന അജണ്ടയിലുമുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിനും ഗ്രാമ വികാസിനോടും അന്ത്യോദയയോടും ഉള്ള പാർട്ടിയുടെ പ്രതിബദ്ധതയുടെ തെളിവാണ് സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികളുടെ ശക്തമായ വിജയമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. 60 ശതമാനം സീറ്റുകളും ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥികളാണ് നേടിയതെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പാർട്ടി പരമാവധി സീറ്റുകൾ നേടിയിട്ടുണ്ടെന്നും അതിനായി പാർട്ടി നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും കർണാടക ബിജെപി പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ പറഞ്ഞു. കർഷക സമരം ബിജെപിക്ക് പ്രതികൂലമാകുമെന്നു പ്രതീക്ഷിച്ചാണ് കോൺഗ്രസ്സും മറ്റും തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായി.
അതേ സമയം കര്‍ണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് തങ്ങൾ നേടിയതെന്ന അവകാശവാദവുമായി സിപിഐഎം.231 സീറ്റുകളില്‍ സിപിഎം വിജയിച്ചു. ബാഗേപള്ളിയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചെടുത്ത പാര്‍ട്ടി രണ്ട് പഞ്ചായത്തുകളില്‍ മറ്റുള്ളവരുടെ പിന്തുണയോടെയുള്ള ഏറ്റവും വലിയ കക്ഷിയായി ഭരണത്തിലേറുമെന്നും സിപിഎം അറിയിച്ചു.
Discussion about this post