ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ചൈനീസ് ആയുധങ്ങളുമായി ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് അറസ്റ്റില്‍. ചൈനീസ് പിസ്റ്റളും ചൈനീസ് ഹാന്‍ഡ് ഗ്രനേഡും ഉള്‍പ്പെടെയുള്ള ആയുധ ശേഖരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുല്‍ഗാം പോലീസും 34 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്.
ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളാണ് സുരക്ഷാ സേന സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി പൂഞ്ച് ജില്ലയിലും സൈന്യം ഇന്ന് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ദാബി ഗ്രാമത്തിലെ ഭീകരരുടെ ഒളിത്താവളവും സുരക്ഷാ സേന തകര്‍ത്തു. ഗ്രനേഡും പിസ്റ്റലുകളും ഉള്‍പ്പെടെ നിരവധി ആയുധശേഖരങ്ങളാണ് ഒളിത്താവളത്തില്‍ നിന്നും പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസവും കശ്മീരില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് പിടിയിലായിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറ മേഖലയില്‍ നിന്നും ആദിഫ് അഹമ്മദ് തെലി എന്ന ഭീകരനെയാണ് കഴിഞ്ഞ ദിവസം സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.
Discussion about this post