അഞ്ച് ലക്ഷം കൊവിഡ് വാക്സിന് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ച് കേരളം. കൊവിഷീല്‍ഡ് വാക്സിന് തന്നെ വേണമെന്നും പ്രത്യേക പരിഗണന വേണമെന്നും കേരളം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62ശതമാനം പേര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചതാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയില്‍ കൊവിഡ് ബാധിച്ചത് 4,103 പേര്‍ക്കാണ്.
Discussion about this post