ലഖ്നൗ: അഴിമതിക്കാർക്കെതിരെ കർശന നടപടി തുടർന്ന് ഉത്തർ പ്രദേശ് സർക്കാർ. കാറ്റിലും മഴയിലും പെട്ട് കഴിഞ്ഞ ദിവസം തകർന്നു വീണ മുരട്നഗർ ശ്മശാനം നിർമ്മിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കൂടാതെ പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താനും ഉത്തരവിട്ടു.
കേസിലെ മുഖ്യപ്രതിയായ കോണ്ട്രാക്ടർ അജയ് ത്യാഗിയും പൊലീസിന്റെ പിടിയിലായി. ശ്മാനത്തിന്റെ നിർമാണത്തിന് മേൽനോട്ടം നൽകിയ ഗാസിയാബാദ് നഗരസഭയിലെ എക്‌സിക്യുട്ടീവ് ഓഫീസർ നിഹാരിക സിംഗ്, സൂപ്പർവൈസർ ആശിഷ്, നിർമാണം നടത്തിയ ജൂനിയർ എൻജിനീയർ ചന്ദ്രപാൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കാനും യോഗി ആദിത്യനാഥ് തീരുമാനിച്ചു. പത്ത് ലക്ഷം രൂപ വീതം ധനസഹായം നൽകാനാണ് തീരുമാനം. നേരത്തെ അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
ശ്മശാനത്തിന്റെ നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് മീററ്റ് ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കിയിരുന്നു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മീററ്റ് എ.ഡി.ജി.പിയോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉത്തരവിട്ടിരുന്നു.
Discussion about this post