തിരുവന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കാര്‍ഡില്‍ ഒരു തിരുത്തലും നിര്‍ദ്ദേശിക്കാതെയാണ് ഗവര്‍ണര്‍ കാര്‍ഡിന് അംഗീകാരം നല്‍കിയത്. കഴിഞ്ഞ നയ പ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരും ഗവര്‍ണറും തർക്കമുണ്ടായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരായ ഭാഗത്തെ ചൊല്ലിയാണ് കഴിഞ്ഞ തവണ പ്രശ്നം ഉണ്ടായത്. ഇത്തവണ കരടിലെ കാര്‍ഷിക നിയമ ഭേദഗതിയെ വിമര്‍ശിക്കുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്ന് കവര്‍ നിര്‍ദേശിക്കുമെന്ന് വിചാരിച്ചിരിക്കെയാണ് ഒരു തിരുത്തലും ഇല്ലാതെ ഗവര്‍ണര്‍ കരടിന് അംഗീകാരം നല്‍കിയത്.
23ന് ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് കവര്‍ അംഗീകാരം നല്‍കിയിരുന്നില്ല. കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാന്‍ ആയിരുന്നു പ്രത്യേക സഭ. പിന്നീട് മന്ത്രിമാര്‍ എത്തി അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി ലഭിച്ചത്.
Discussion about this post