ഡല്‍ഹി: പശുശാസ്ത്രത്തില്‍ പരീക്ഷ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനും വിവിധ ഇനങ്ങളെ കുറിച്ചു ബോധവത്കരിക്കുന്നതിനും ദേശീയ തലത്തില്‍ “ഗോ വിജ്ഞാന്’ പരീക്ഷ നടത്താനാണു കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഫെബ്രുവരി 25-ന് ”കാമധേനു ഗോ വിജ്ഞാന് പ്രചാര്പ്രസാദ്’ എന്ന പേരിലാണു പരീക്ഷ നടത്തുന്നത്. ക്ഷീരകര്‍ഷക വകുപ്പിനു കീഴില്‍ പശുക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഏജന്‍സിയായ രാഷ്ട്രീയ കാമധേനു ആയോഗ് (ആര്കഐ) ആണു പരീക്ഷയുടെ സംഘാടകര്‍. ഓണ്‍ലൈനായാണു പരീക്ഷ. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്കുണ്ടാവുക.
പരീക്ഷാ ഫലം ഉടന്‍ തന്നെ പ്രഖ്യാപിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. മികച്ച വിജയം നേടുന്നവര്‍ക്കു പ്രത്യേക സമ്മാനങ്ങളുണ്ടാകും. പ്രൈമറി, സെക്കന്‍ഡറി, കോളജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയുടെ സിലബസ് രാഷ്ട്രീയ കാമധേനു ആയോഗ് വെബ്സൈറ്റില്‍ ലഭിക്കും.
എല്ലാ വര്‍ഷവും പരീക്ഷ നടത്താന്‍ ഉദ്ദേശിക്കുന്നതായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്മാന് കതിരിയ അറിയിച്ചു. പശു ശാസ്ത്രവുമായി ബന്ധപ്പെട്ടു പഠനം നടത്തുന്നതിനുള്ള സാമഗ്രികളും കാമധേനു ആയോഗ് ഒരുക്കുന്നുണ്ട്.
Discussion about this post