തിരുവനന്തപുരം: റിപബ്ലിക്ക് ദിന ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം എം.പി ശശി തരൂര്‍. നേരത്തേ റിപബ്ലിക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപബ്ലിക് ദിനാഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്ന് ശശരി തരൂര്‍ ട്വിറ്ററില്‍ എഴുതിയത്.
“കൊവിഡിന്റെ രണ്ടാം വരവ് കാരണം ബോറിസ് ജോണ്‍സന്റെ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കുകയും നിലവില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് മുഖ്യാതിഥി ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാല്‍ നമ്മള്‍ക്കെന്തു കൊണ്ട് ഒരു പടി മുന്നോട്ടു പോയി ആഘോഷങ്ങള്‍ തന്നെ ഒഴിവാക്കിക്കൂടെ? പരേഡിന് ആളെ കൂട്ടുന്നത് നിരുത്തരവാദ നടപടിയാകും ” – ശശി തരൂര്‍ എഴുതി.
പിന്നാലെയാണ് തരൂരിനെ വിമര്‍ശിച്ച് സംപിത് പത്ര രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് വിദേശയാത്ര റദ്ദാക്കാതിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘റദ്ദാക്കേണ്ട ഏതെങ്കിലുമൊരു ആഘോഷം മാത്രമല്ല റിപ്പബ്ലിക്ദിന പരേഡ്. കൂടാതെ രാഹുല്‍ ഗാന്ധിക്ക് ആഷോഷങ്ങളും വിദേശത്തേക്കുള്ള യാത്രകളും റദ്ദാക്കാനായില്ല. പക്ഷേ റിപ്പബ്ലിക് ദിനം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു?’- സാംപിത് പത്ര ട്വീറ്റ് ചെയ്തു.
Mr Tharoor,
Republic Day Parade is not just any “Festivity” that it ought to be cancelled!
Further Rahul couldn’t cancel his festivities & continues to travel to “farther” destinations often but the Congress wants Republic Day to be cancelled? https://t.co/3opEnSWYbv— Sambit Patra (@sambitswaraj) January 6, 2021
read also : എൻഫോഴ്‌സ്‌മെന്റ് പിടിയിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിനെ യുപി സര്‍ക്കാരിന് വിട്ടുനില്‍കി ഉത്തരവ്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആയിരുന്നു റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത്. ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ സന്ദര്‍ശനം അദ്ദേഹം ഒഴിവാക്കിയത്. ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തതിലുള്ള ഖേദം ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി സംസാരിച്ചപ്പോള്‍ ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നു.
Discussion about this post