ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം റദ്ദാക്കി. അമിത് ഷായ്ക്ക് പകരം ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പകരമെത്തുന്നത്.
നദ്ദ ഡിസംബര്‍ 30ന് ചെന്നൈയില്‍ സന്ദര്‍ശനം നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.
ബി.ജെ.പി നേതാവ് എസ്.ഗുരുമൂര്‍ത്തി എഡിറ്ററായ തുഗ്ലക് മാസികയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ എത്തുമെന്നറിയിച്ചത്. എന്നാല്‍ ഈ പരിപാടിയിലും നദ്ദയായിരിക്കും പങ്കെടുക്കുക.
Discussion about this post