അമേരിക്കയിലെ ക്യാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാള്‍ഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്‍സന്റ് പാലത്തിങ്കല്‍ എന്ന മലയാളിയാണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തശേഷം വിന്‍സന്റ് പാലത്തിങ്കല്‍ പറഞ്ഞു. അതേസമയം അമേരിക്കയിലെ പ്രക്ഷോഭത്തിൽ ഇന്ത്യയുടെ പങ്ക് എന്താണെന്നു ലോകം മുഴുവൻ തെരഞ്ഞത് ഇന്ത്യയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.
പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്‍ക്കുന്ന പടം വൈറലായിരുന്നു. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്ന് വിന്‍സന്റ് പറഞ്ഞു. എന്നാൽ ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ മലയാളികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി കഴിഞ്ഞു. വിന്‍സണ്‍ പാലത്തിങ്കല്‍ പ്രസിഡന്റിന്റെ എക്സ്പ്പോര്‍ട് കൗണ്‍സിലിലിലെ ഒരു അംഗമാണ്.
read also: അമേരിക്കയിലെ കാപിറ്റോള്‍ പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ പതാകയേന്തിയ ആൾ മലയാളി: കണ്ടെത്തി
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ട്രമ്പ് ഇദ്ദേഹത്തെ കയറ്റുമതി കൗണ്‍സിലിലേക്ക് നിയമിക്കാനായി നാമ നിര്‍ദേശം നല്‍കിയത്. അതേസമയം ഇയാളുടെ രാഷ്ട്രീയ ബന്ധം കോൺഗ്രസ് ആണെന്നാണ് സൂചന. പല കോൺഗ്രസ്സ് നേതാക്കളുമായുള്ള ഇയാളുടെ ചിത്രങ്ങൾ വെളിയിൽ വന്നു കഴിഞ്ഞു. ശശി തരൂരിനൊപ്പം ഉള്ള ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
‘ ഒരു രാജ്യത്ത് നടക്കുന്ന സാമൂഹ്യവിരുദ്ധസമരത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ ദേശീയ പതാകയെ ദുരുപയോഗം ചെയ്ത ഇയാള്‍ക്കെതിരെ നടപടിയുണ്ടാകണം’- ഇത്തരത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.പത്തുലക്ഷത്തോളം പേര്‍ പങ്കെടുത്തു. അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയത്.
ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ ‘ആന്റിഫ’യിലെ അംഗങ്ങളാണിവരെന്നും വിന്‍സന്റ് പറഞ്ഞു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്റ് നില്‍ക്കുന്ന പടം വൈറലായിരുന്നു.
Discussion about this post