കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ റിമാന്‍ഡ് ഈ മാസം 22 വരെ നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ റൗഫ് ശ്രമിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല.
കള്ളപണ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഇഡി കോടിയെ അറിയിച്ചു. നേരത്തെ റൗഫിനെ യുപി പൊലീസിന് കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.
Discussion about this post