തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍കോട് 65 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ രോഗബാധിതരുടെ കണക്ക്.
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ ആകെ 6 പേർക്ക് ജനിതക വ്യതിയാനം വന്ന വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങൾ കൂടി കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 3257 ആയി. ഇന്ന് 4563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63 ശതമാനമാണ്.
67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5325 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
Discussion about this post