2026 ടി20 ലോകകപ്പിന് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തുടരുന്ന അനിശ്ചിതത്വവും നാടകീയ നീക്കങ്ങളും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകാൻ വിസമ്മതിക്കുമ്പോഴും ടീമിന്റെ യാത്രാ പ്ലാനുകൾ പുറത്തുവന്നതാണ് പിസിബിയെ വെട്ടിലാക്കിയിരിക്കുന്നത്.’
ലോകകപ്പിനായി പാക് ടീം ഫെബ്രുവരി 2-ന് ശ്രീലങ്കയിലേക്ക് തിരിക്കുമെന്ന് വ്യക്തമാക്കുന്ന ഭാഗം ഉൾപ്പെടുത്തിയ പത്രക്കുറിപ്പ് പിസിബിയുടെ ഭാഗത്ത് നിന്ന് ചോർന്നതായാണ് റിപ്പോർട്ട്. എന്നാൽ മിനിറ്റുകൾക്കകം ആ ഭാഗം ഒഴിവാക്കി പത്രക്കുറിപ്പ് വീണ്ടും പ്രസിദ്ധീകരിച്ചു. നിലവിൽ പാകിസ്ഥാനിൽ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയൻ ടീമിനൊപ്പം ലങ്കൻ എയർലൈൻസിലാണ് പാക് താരങ്ങൾക്കും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യങ്ങൾ ക്രിക്കറ്റുമായി കലർത്തുന്ന പിസിബി ചെയർമാന്റെ നീക്കങ്ങൾ ഐസിസി വൃത്തങ്ങളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നിലവിൽ ഐസിസിയിൽ പാകിസ്ഥാൻ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇന്ത്യയ്‌ക്കെതിരെ മാത്രം കളിക്കാതിരിക്കുക എന്ന നയം പ്രായോഗികമല്ലെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
സെമിയിലോ ഫൈനലിലോ ഇന്ത്യയെ നേരിടേണ്ടി വന്നാൽ പാകിസ്ഥാൻ എന്ത് നിലപാടെടുക്കും എന്ന ചോദ്യം ഉയരുന്നുണ്ട്.












Discussion about this post