റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സി ജെ റോയിയുടെ (57) അപ്രതീക്ഷിത വിയോഗം ബിസിനസ്-സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 30-ന് ബെംഗളൂരുവിലെ സ്വന്തം ഓഫീസിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബെംഗളൂരു അശോക് നഗറിലെ കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ചോദ്യം ചെയ്യലിനിടെ രേഖകൾ എടുക്കാനായി മുറിയിലേക്ക് പോയ അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. എന്തായാലും റിയൽ എസ്റ്റേറ്റ് ബിസിനസിനൊപ്പം തന്നെ മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ പിന്നണിയിലും സി ജെ റോയിയുടെ സാന്നിധ്യമുണ്ടായിരുന്നു.
കാസനോവ (2012): മോഹൻലാൽ നായകനായ ഈ ചിത്രം അന്നത്തെ കാലത്തെ ഏറ്റവും ചിലവേറിയ മലയാള സിനിമകളിൽ ഒന്നായിരുന്നു. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
മരക്കാർ: അറബിക്കടലിന്റെ സിംഹം (2021): പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ്. വലിയ വിജയമാകും എന്ന് കരുതിയ ഈ ചിത്രം വമ്പൻ പരാജയമാകുകയായിരുന്നു.
ലേഡീസ് ആൻഡ് ജെന്റിൽമാൻ (2013): ആശീർവാദ് സിനിമാസുമായി ചേർന്ന് മോഹൻലാൽ ചിത്രത്തിന്റെ സഹനിർമ്മാതാവായി. ചിത്രം പരാജയമായിരിക്കുന്നു.
ഐഡന്റിറ്റി (2025): ടൊവിനോ തോമസും തെന്നിന്ത്യൻ താരം തൃഷയും ഒന്നിച്ച ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിന് സാംമ്പത്തിക വിജയം നേടിയില്ല.
മറ്റ് ചിത്രങ്ങൾ: സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’, കന്നഡ ചിത്രങ്ങളായ ‘ക്രേസി ലോക’, ‘രാധന ഗണ്ഡ’ എന്നിവയും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ പുറത്തിറങ്ങി. ഇത് കൂടാതെ സി ജെ റോയിയുടെ അവസാന നിർമ്മാണ സംരംഭമായ ‘അനോമി’ ഭാവനയുടെ തിരിച്ചുവരവ് ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ഫെബ്രുവരി 6-ന് ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് ഈ ദാരുണ അന്ത്യം.













Discussion about this post