തിരുവനന്തപുരം: കെവിന്‍ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലില്‍ വെച്ചേറ്റ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്ക്. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടിറ്റുവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ജഡ്‌ജി പ്രതിയെ മര്‍ദ്ദിച്ചെന്ന കേസില്‍ പൂജപ്പര ജയിലിലെത്തി പരിശോധന നടത്തിയിരുന്നു.
പരിശോധനയ്ക്ക് ശേഷം ജഡ്‌ജി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് അയച്ചു.തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് ജയില്‍ ഡിജിപി ജില്ലാ ജഡ്ജിക്ക് നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ആണ് കോടതി വിധിച്ചത്.











