റാഞ്ചി: ജാർഖണ്ഡിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം അമ്പത് വയസ്സുകാരിക്ക് നേരെ അതിക്രൂരമായ അക്രമം നടന്നു. രാത്രി പുറത്തിറങ്ങിയ സ്ത്രീയെ മൂന്ന് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു.
സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികൾ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്റ്റീൽ ഗ്ലാസ് തിരുകി കയറ്റി. തുടർന്ന് ബോധരഹിതയായ സ്ത്രീ ബോധം വരുന്നത് വരെ സംഭവസ്ഥലത്ത് കിടന്നു. ബോധം വന്നപ്പോൾ അലറിക്കരഞ്ഞ സ്ത്രീയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രതികൾ നേരത്തെയും ഇത്തരത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി സ്ത്രീ പറഞ്ഞു. അന്ന് അവരെ തടഞ്ഞപ്പോൾ അവർ സ്ത്രീയുടെ ആടിനെ ഉപദ്രവിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവർ മടങ്ങിയതെന്നും സ്ത്രീ പറഞ്ഞു.
സംഭവത്തിൽ കാര്യമായ താത്പര്യം പ്രകടിപ്പിക്കാത്ത് പൊലീസിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു. തുടർന്ന് സ്ത്രീയുടെ മൊഴിയനുസരിച്ച് മൂന്ന് പ്രതികൾക്കെതിരെയും കേസെടുത്തു. ഇവരിൽ രണ്ട് പേർ പിടിയിലായിട്ടുണ്ട്. മൂന്നാമനായി തെരച്ചിൽ തുടരുകയാണ്. പിടിയിലായ പ്രതികളുടെ പേരുവിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി.
ജാർഖണ്ഡിൽ കഴിഞ്ഞ മാസം അഞ്ച് കുട്ടികളുടെ അമ്മയായ മദ്ധ്യവയസ്കയെ പതിനേഴ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തിരുന്നു.
Discussion about this post