ഇന്ത്യ ലോകജനാധിപത്യത്തിന് മാതൃകയെന്ന് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ മാന്യവും സൗന്ദര്യപൂര്വ്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. മേരിക്കയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഭരണകൈമാറ്റങ്ങളുടെ സുതാര്യതയെ ലോകസഭാ സ്പീക്കര്‍ എടുത്തു പറഞ്ഞത്. പാര്‍ലമെന്ററി റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും അധികാരകൈമാറ്റങ്ങളും ലോക ജനാധിപത്യത്തിനു തന്നെ മാതൃകയാണ്. ജനസംഖ്യ കൂടുതലുള്ള പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പുകള്‍ വളരെ ഭംഗിയായി നടക്കുന്നു. താഴേത്തട്ടിലുള്ള തെരഞ്ഞെടുപ്പുകള്‍ മുതല്‍ ലോകസഭയിലേയും സംസ്ഥാനങ്ങളുടെ നിയമസഭകളുടേയും തെരഞ്ഞെടുപ്പ് പോലും വിജയകരമായി നടത്തപ്പെടുന്നു. അധികാര കൈമാറ്റം സര്‍വ്വ സമ്മതിയോടെ നടക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമെന്നും ലോകസഭാ സ്പീക്കര്‍ പറഞ്ഞു.
ജനപങ്കാളിത്തത്തോട് കൂടിയാണ് ഓരോ നിയമസഭ തെരഞ്ഞെടുപ്പുകള്‍ പോലും നടക്കുന്നത്. ഈ പ്രക്രിയയില്‍ രാജ്യം അഭിമാനിക്കുന്നു. ഗാന്ധിജി പറഞ്ഞപോലെ ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അത് ദൃശ്യമാണെന്നും ഓം ബിര്‍ല വ്യക്തമാക്കി.
Discussion about this post