ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് വിതരണം ആരംഭിക്കുക ഈ മാസം പതിനാറാം തീയതി മുതലെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക മൂന്ന് കോടിയോളം പേവരുന്ന രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉള്‍പ്പെടുന്ന മുന്‍നിര പ്രവര്ത്തകര്ക്കുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://t.co/P5Arw64wVt
അതേസമയം, ഇവര്‍ക്ക് വാക്സിന് സൗജന്യമായാണ് നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ദ്ധന് അറിയിച്ചു. വാക്സിന് വിതരണാരംഭത്തെ ചരിത്രപരമായ ചുവടുവയ്പ്പ് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത്.
Discussion about this post