ഡല്‍ഹി: ഡല്‍ഹിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന നിലയില്‍ കണ്ടെത്തിയത് പക്ഷിപ്പനി ഭീതിക്ക് വഴി വെച്ചു. നൂറിലധികം കാക്കകളെ ഡല്‍ഹി മയൂര്‍ വിഹാറിലെ പാര്‍ക്കില്‍ ചത്ത നിലയില്‍ കണ്ടെത്തി. ഇവയുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നുണ്ടെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ മാത്രം 15-20 കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി.
കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടുകൂടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post