തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്ത് ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിച്ച് 12ന് ന്യൂനമർദ്ദമാകുമെന്നാണ് വിലയിരുത്തൽ.ഇതിന്റെ സ്വാധീനത്തിൽ ഈ മാസം 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
കേരള തീരത്ത് ചില സമയങ്ങളിൽ ഉയർന്ന തിരമാല സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിളാകൾ ജാഗ്രത പാലിക്കണം. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വൈകുന്നേരവും രാത്രി കാലങ്ങളിലും മഴ ലഭിക്കും. ഏറെ നേരം നീളുന്ന ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ വിലയിരുത്തുന്നു.
Discussion about this post